Monday, December 9, 2013

എന്തായാലും ഈ മുഖംമൂടി നിങ്ങൾക്ക് പാകമാവും





നോക്കൂ
ഈ മുഖംമൂടി നിങ്ങൾക്കു പാകമാവും.


ഇതിന്റെ വിടർന്ന കണ്ണുകൾക്കു പിറകിൽ നിന്റെ ഇടുങ്ങിയ കണ്ണുകൾ
സുരക്ഷിതമായിരിക്കും.

ഇതിന്റെ ചിരിച്ച ചുണ്ടുകൾ നിന്റെ കോടിയ ചുണ്ടുകളെ
എല്ലായ്പ്പോഴും
പൊതിഞ്ഞുവെയ്ക്കും.

നോക്കൂ ഈ മുഖംമൂടി നിങ്ങൾക്കു പാകമായിരിക്കും.
കേൾക്കൂ..
ഞാൻ പറഞ്ഞത് നൂറു ശതമാനം സത്യമാണ്.
ഈ മുഖം മൂടി എന്തായാലും നിങ്ങൾക്കു പാകമാവും.